Hivision Channel

പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണം

കണ്ണൂര്‍:2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും അതാത് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. അല്ലാത്ത പക്ഷം അത് നീക്കം ചെയ്യാനുള്ള ചെലവ് അതാത് സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്.
കൂടാതെ പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്ഥിരമായി സ്ഥാപിച്ച കൊടിമരങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി ചിഹ്നങ്ങളുടെ പ്രതിരൂപങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ മറച്ചു വെക്കുകയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്‍ പുതുതായി സ്ഥാപിച്ചവ ഉടന്‍ നീക്കുകയും ചെയ്യേണ്ടതാണ്. റോഡില്‍ ചിഹ്നങ്ങളും പേരും വോട്ടഭ്യര്‍ഥനയും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചുവരുന്നുണ്ട്. അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവയും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *