
കൊല്ലം കൊട്ടിയം മൈലക്കാട് നിര്‍മാണത്തില്‍ ഇരുന്ന ദേശീയപാത തകര്‍ന്നു വീണു. സ്‌കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേര്‍ന്ന സര്‍വീസ് റോഡും അപകടത്തില്‍ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തില്‍ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആര്‍ക്കും പരുക്കുകള്‍ ഇല്ല. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റര്‍ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.വയലുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്.
റോഡ് ഉയരത്തില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയാണ് നിര്‍മാണങ്ങള്‍ ആരംഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നതെങ്കിലും ഇത്തരത്തിലുള്ള വലിയ അപകടം എങ്ങിനെ ഉണ്ടായി എന്ന ആശങ്ക നിലനില്‍ക്കുകയാണ്.














