
ഇരിട്ടി:ഉംറ തീര്‍ത്ഥാടനത്തിനിടെഇരിട്ടി സ്വദേശി മദീനയില്‍ കുഴഞ്ഞു വീണു മരിച്ചു.
ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ള്യന്‍ ഹൗസില്‍ ചുള്ള്യന്‍ ഹംസ (73) ആണ് മരിച്ചത്. ഭാര്യയ്‌ക്കൊപ്പം മദീനയിലെത്തിയ ഹംസ ഉംറ ചടങ്ങ് പൂര്‍ത്തിയാക്കി തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യ: സുഹ്‌റ
മക്കള്‍: അലി, യാസര്‍, യാസിനി, സൈബുന്നീസ.
മരുമക്കള്‍: ഷമീന, റഫീക്ക്, ഷഹീര്‍.
ഖബറടക്കം മദീനയില്‍ നടത്തി














