Hivision Channel

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസില്‍ ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.

കൂട്ടബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയില്‍ പറയുന്നു. ഗൂഢാലോചന കൂട്ട ബലാത്സംഗം എല്ലാം നിലനില്‍ക്കുമെന്നും കോടതി വിധിയില്‍. ദിലീപ് കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം പ്രതി സനലിനെയും കോടതി വെറുതെ വിട്ടു.ല ഒമ്പതാം പ്രതിയ്ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. പ്രതികള്‍ക്ക് സഹായം ഒരുക്കി എന്നതായിരുന്നു കുറ്റം. 15-ാം പ്രതി ശരതിനെയും കോടതി വെറുതെ വിട്ടു. കേരളത്തെ നടുക്കിയ കേസില്‍ ഏഴര വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *