Hivision Channel

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. 58 വയസ്സായിരുന്നു. ജയിലിലെ നിര്‍മ്മാണ യൂണിറ്റില്‍ ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിയുകയായിരുന്നു ഹരിദാസ്.

ജയില്‍ കോമ്പൗണ്ടിനകത്തുള്ള നിര്‍മ്മാണ യൂണിറ്റില്‍ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. മകളെ വിവാഹം ചെയ്യാനിരുന്ന യുവാവിന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഹരിദാസ്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Comment

Your email address will not be published. Required fields are marked *