
പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ആകും. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര.പി ഇന്ദിര ജയിച്ചത് പയ്യാമ്പലത്ത് നിന്ന്. കോര്‍പറേഷന്‍ രൂപീകരിച്ചത് മുതല്‍ കൗണ്‍സിലര്‍ ആണ്.
നിലവിലെ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനില്‍ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗണ്‍സിലറായി.














