Hivision Channel

പായം പഞ്ചായത്തിലെ ഉത്സവ ആഘോഷങ്ങളുടെ ചുമതലക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

ഇരിട്ടി:വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പായം പഞ്ചായത്തിലെ
ഉത്സവ ആഘോഷ പരിപാടി ചുമതലക്കാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
വിവിധ ആരാധനാലയങ്ങളില്‍ നിന്നും, ആഘോഷ കമ്മിറ്റികളില്‍ നിന്നും 40 ഓളം സംഘാടകര്‍ പങ്കെടുത്തു.
ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി നിര്‍ദ്ദേശം നല്‍കി.കേരള പൊതുജനാരോഗ്യനിര നിയമം 2023 അനുസരിച്ച് 20 ദിവസം മുമ്പെങ്കിലും ആരോഗ്യവകുപ്പിനെ വിവരം രേഖാമൂലം അറിയിക്കണം.കുടിവെള്ള പരിശോധന, പാചക തൊഴിലാളികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഉറപ്പുവരുത്തണം.പരിപാടികളില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഭൗതിക സൗകര്യം തിളപ്പിച്ചാറ്റിയ കുടിവെള്ളം വൃത്തിയുള്ള സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പ്രകാരം തയ്യാറാക്കിയ ഭക്ഷണ വിതരണം ആവശ്യമായ ടോയ്‌ലറ്റ് യൂറിനല്‍ സൗകര്യം ശാസ്ത്രീയമായ ഹാന്‍ഡ് വാഷിംഗ് സൗകര്യം സോപ്പ് ലായനി ഉറപ്പുവരുത്തല്‍ മാലിന്യനിര്‍മ്മാര്‍ജ്ജന സൗകര്യം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറല്‍ താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍
ഹരിത പ്രോട്ടോകോള്‍ പാലിക്കല്‍ ഫസ്റ്റ് എയ്ഡ് പുകയില രഹിത ആഘോഷം
ആരോഗ്യ സന്ദേശങ്ങള്‍ കൈമാറും തുടങ്ങിയവ സംഘാടകര്‍ ഉറപ്പുവരുത്തണം എന്നും അറിയിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ് കുറ്റിയാനി ക്ലാസ് എടുത്തു.അനില്‍കുമാര്‍ ,സിജു കേളോത്ത്
സന്ദീപ് സുധാകരന്‍ , ജിതിന്‍ ജോര്‍ജ് , റീജ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *