Hivision Channel

ജനപ്രതിനിധികളെ മഹിളാ കോണ്‍ഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു

ഇരിട്ടി:ആറളം ഗ്രാമപഞ്ചായത്ത് ത്രിതല തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെ മഹിളാ കോണ്‍ഗ്രസ് ആറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യോഗത്തില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ലില്ലി മുരിയങ്കരിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് ആറളം മണ്ഡലം പ്രസിഡണ്ട് ജോഷി പാലമറ്റം ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സി.വി.ജോസഫ് ,വി. ടി. തോമസ് , കെ.ജെ. തോമസ് , മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷിജി നടുപറമ്പില്‍, രജിത മാവില, തുളസി, റെയ്ഹാനത്ത് സുബി, അജ്മല്‍ ,കെ. എം. പീറ്റര്‍, ബെന്നി കൊച്ചുമല, ഹരീന്ദ്രന്‍ കെ. പി. തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *