Hivision Channel

ചിറ്റൂരില്‍ കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് ചിറ്റൂരില്‍ കാണാതായ ആറു വയസുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍. ഇന്നലെ രാവിലെ 11 മണി മുതലാണ് സുഹാനെ കാണാതായത്. കുട്ടിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *