Hivision Channel

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും

മകരവിളക്ക് മഹോത്സവത്തിനായി നാളെ (ഡിസംബര്‍ 30 ചൊവ്വാഴ്ച) വൈകിട്ട് 5ന് ശബരിമല ക്ഷേത്രം നട തുറക്കും. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നടതുറക്കും. മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷം തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പാടി ചവിട്ടി ദര്‍ശനം നടത്താം. മണ്ഡലപൂജകള്‍ കഴിഞ്ഞ് ഡിസംബര്‍ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു.

മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം തുറന്നത് മുതല്‍ ഡിസംബര്‍ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേര്‍ ദര്‍ശനം നടത്തി. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്‌പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുല്‍മേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയില്‍ എത്തിയത്.

കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂര്‍ത്തിയായപ്പോള്‍ 32,49,756 പേര്‍ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *