
സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ക്ക് കെ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നെറ്റ്, പിഎച്ച്ഡി, സെറ്റ് ഉള്‍പ്പടെ ഉയര്‍ന്ന യോഗ്യതയുളളവരും ഇനി അധ്യാപകരാകാന്‍ കെ ടെറ്റ് പാസാകണം. ഹൈസ്‌കൂള്‍ അധ്യാപകരെ പ്രധാനാധ്യാപക തസ്തികയിലേക്ക് പരിഗണിക്കാനും കെ ടെറ്റ് നിര്‍ബന്ധമാക്കി.














