
സ്വര്‍ണവില വീണ്ടും കൂടി. പവന് 840 രൂപ കൂടി 99,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 105 രൂപ വര്‍ധിച്ച് 12,485 രൂപയായി. കഴിഞ്ഞമാസം അവസാനം 99,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്നലെ പവന് 120 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളില്‍ എത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വര്‍ണവില.














