Hivision Channel

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്‌കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവില്‍ ബീവറേജസ് കോര്‍പറേഷന് ഹൈക്കോടതി നോട്ടീസ്. ബെവ്‌കൊ ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കോട്ടയം ഡിസിസി വൈസ് പ്രസിഡാന്റാണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ബെവ്കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ബെവ്കോയെ കൂടാതെ എക്സൈസ് കമ്മീഷണര്‍ക്കും അഡീഷണല്‍ സെക്രട്ടറിയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസില്‍ വിശദീകരണം നല്‍കണം. ഇതിന് ശേഷമാകും വാദം നടക്കുക. നേരത്തെ ഇതിനെതിരെ കെസിബിസി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഹര്‍ജി ഇന്ന് പരിഗണിക്കവേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുമെന്നായിരുന്നു ബെവ്‌കോ അറിയിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *