
ശബരിമല സന്നിധാനത്ത് മകരവിളക്കിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പര്‍ണശാലകള്‍ കെട്ടി മകരവിളക്ക് ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തും പരിസരത്തും തമ്പടിച്ച് തുടങ്ങി. മകര വിളക്ക് പ്രമാണിച്ച് ശബരിമലയില്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ടോടെ സന്നിധാനത്തെത്തും.
രണ്ടുദിവസമായി പര്‍ണശാലകള്‍ കെട്ടി അയ്യപ്പ ഭക്തര്‍ സന്നിധാനത് തന്നെ ഇടം പിടിച്ചിരിക്കുകയാണ്. പൊന്നമ്പലമേട്ടില്‍ നിന്ന് മകര വിളക്ക് തെളിയുന്നത് കാണാന്‍ പറ്റുന്ന മേഖലകളിലാണ് ഭൂരിഭാഗം ഭക്തരും തമ്പടിച്ചിരിക്കുന്നത്. എരുമേലി പേട്ടതുള്ളല്‍ കൂടി കഴിഞ്ഞതോടെ തീര്‍ത്ഥാടകര്‍ കൂടുതലായി സന്നിധാനത്തേക്ക് മല ചവിട്ടി തുടങ്ങി. പന്തളം കൊട്ടാരത്തില്‍ നിന്ന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള യാത്ര നാളെ വൈകിട്ടോടെ സന്നിധാനത്തെത്തും.
മകരവിളക്ക് ദിവസമായ നാളെ 35000 തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്കുള്ള പ്രവേശനം. ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. പൊലീസിന്റേയും അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സന്നിധാനം കൂടാതെ മകരവിളക്ക് കാണാന്‍ കഴിയുന്ന പുല്‍മേട് അടക്കമുള്ള മേഖലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും..














