Hivision Channel

ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിയ്ക്ക് ജാമ്യം നല്‍കികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടും SIT കുറ്റപത്രം സമര്‍പ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.

കട്ടിളപ്പാളി കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാന്‍ കഴിയില്ല. ശബരിമല സ്വര്‍ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടാണ് കുറ്റപത്രം വൈകുന്നത് എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.

90 ദിവസത്തിന് മുന്‍പ് തന്നെ ബാഹ്യമായ കുറ്റപത്രമെങ്കിലും സമര്‍പ്പിക്കേണ്ടതായിരുന്നു അന്വേഷണം സംഘം എന്നാല്‍ അത് ഇതുവരെ സമര്‍പ്പിക്കാനായി എസ്‌ഐടിയ്ക്ക് സാധിച്ചിരുന്നില്ല. സുപ്രീംകോടതി നിയമം അനുസരിച്ച് 90 ദിവസം ആവുമ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലായെങ്കില്‍ സ്വാഭാവിക നീതിക്ക് പ്രതികള്‍ അര്‍ഹരാണ് ഇത് തന്നെ ആയിരുന്നു കോടതിയ്ക്ക് മുന്‍പില്‍ പ്രതിഭാഗം ഉയര്‍ത്തിയ പ്രധാന വാദങ്ങള്‍. ഇത് കോടതി ശെരിവെക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *