Hivision Channel

രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

രാജ്യത്തിന്റെ പുരോഗതിയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല. വിയോജിപ്പുകളുണ്ടാകാമെങ്കിലും രാജ്യത്തിന്റെ പുരോഗതിയ്ക്ക് സൗഹൃദത്തോടെ മുന്നോട്ട് പോകണമെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാമതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ നൂറ് ശതമാനം പോളിങ് ഉണ്ടാകണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. കേരളത്തില്‍ നിന്നും പത്മ പുരസ്‌കാരം ലഭിച്ചവരുടെ പേരെടുത്ത് ഗവര്‍ണര്‍ അഭിനന്ദിച്ചു. വി. എസ് അച്യുതാനന്ദനെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച സര്‍ക്കാരിന് നന്ദിയെന്നും വി.എസ് രാഷ്ട്രീയ സമൂഹിക രംഗത്ത് പാരമ്പര്യം തീര്‍ത്തുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *