
കോട്ടയം പാമ്പാടി അങ്ങാടി വയലില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു. പാമ്പാടി വെള്ളൂര്‍ സ്വദേശിനി ബിന്ദുവിനെയാണ് ഭര്‍ത്താവ്
സുധാകരന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത് . ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം നടന്നത്. സമീപവാസികള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.














