
ആര്‍ത്തവ ശുചിത്വം പെണ്‍കുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡ് സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉല്‍പ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെണ്‍കുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജയ താക്കൂര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് വിധി. ആര്‍ത്തവാരോഗ്യത്തിലെ കേന്ദ്രനയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.














