
മുന്‍ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ പോലീസ് കസ്റ്റഡിയില്‍. പതിനാറുകാരിയുടെ പരാതിയില്‍ ഇന്നലെ രാത്രി നിലമ്പൂര്‍ പോലീസ് ആണ് ഫിലിപ് മമ്പാടിനെ പിടികൂടിയത്. 2025 സെപ്റ്റംബറില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാടെ ലോഡ്ജില്‍ കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പരാതി.
സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഫിലിപ് മമ്പാടിനെ വീട്ടില്‍ നിന്ന് പിടികൂടിയത്.
ചേവായൂര്‍ പോലീസില്‍ നിന്ന് നിലമ്പൂര്‍ സ്റ്റേഷനിലേക്ക് കേസ് കൈമാറിയാല്‍ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍ നടപടി സ്വീകരിക്കും. പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടര്‍ ആയിരിക്കെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുത്തു. മോട്ടിവേഷന്‍ സ്പീക്കര്‍ എന്ന നിലയിലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയിലും സജീവമായിരുന്നു.














