Hivision Channel

ഇരിട്ടി മേഖലയില്‍ മീറ്റര്‍ സീല്‍ ചെയ്യാന്‍ സൗകര്യമൊരുക്കണം;എസ്ടിയു

ഇരിട്ടി: ഇരിട്ടി നഗരസഭയും പരിസര പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മലയോര മേഖലയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ മീറ്റര്‍ സീല്‍ ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് മോട്ടോര്‍ & എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്ടിയു) ഇരിട്ടി യൂണിറ്റ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ക്ക് യൂണിയന്‍ നിവേദനം നല്‍കി.
ഇരിട്ടി മുനിസിപ്പാലിറ്റി,പടിയൂര്‍, ഉളിക്കല്‍, പായം, ആറളം, അയ്യന്‍കുന്ന്,മുഴക്കുന്ന്, പേരാവൂര്‍, കേളകം, കൊട്ടിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ തൊഴിലാളികള്‍ നിലവില്‍ 40-ഉം 50-ഉം കിലോമീറ്റര്‍ സഞ്ചരിച്ച് മട്ടന്നൂര്‍ ഓഫീസിലെത്തിയാണ് മീറ്റര്‍ സീല്‍ ചെയ്യുന്നത്. ഇത് വലിയ സമയനഷ്ടത്തിനും സാമ്പത്തിക ബുദ്ധിമുട്ടിനും ഇടയാക്കുന്നുണ്ട്.
ഈ പ്രയാസം കണക്കിലെടുത്ത് മാസത്തില്‍ ഒരു ദിവസമെങ്കിലും ഇരിട്ടി മേഖലയില്‍ മീറ്റര്‍ സീല്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്ന് യൂണിയന്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ തൊഴിലാളി സംഘടനകള്‍ ഒരുക്കി നല്‍കുമെന്നും അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *