
ശബരിമല സ്വര്‍ണക്കൊള്ളിയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആവശ്യം. മൂന്നാഴ്ചയോളം നടന്ന വാദത്തിന് ഒടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്.
അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആറു തവണ അറസ്റ്റിന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.














