
കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലിനെ നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം മാറിയപ്പോള്‍ കേരളക്കര ഒന്നാകെ കൈകോര്‍ത്തു ആ അപൂര്‍വ്വ ഉദ്യമത്തിന്റെ വിജയത്തിനായി.
മഹത്തായ ഉദ്യമത്തിന് തയ്യാറായ ആലിന്റെ മാതാപിതാക്കള്‍ക്കും കൈകോര്‍ത്ത് കൂടെ നിന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊലീസിനും,ആംബുലന്‍സ് ഡ്രൈവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഒപ്പം തന്നെ ഈ മഹത്തായ ഉദ്യമത്തിന് തയ്യാറായ ആലിന്റെ മാതാപിതാക്കള്‍ക്കും കൈകോര്‍ത്ത് കൂടെ നിന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പൊലീസിനും, ആംബുലന്‍സ് ഡ്രൈവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
വൈവിദ്യവല്‍ക്കരണത്തിലൂടെ കോര്‍പ്പറേറ്റ് ബധല്‍ എന്നത് മുന്‍ നിര്‍ത്തി മിഷന്‍ 2030 എന്ന ലക്ഷ്യ ത്തോടെയാണ് കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയഷല്‍ മുന്നോട്ട് പോകുന്ന തെന്ന് സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍.സി ഒ എ കണ്ണൂര്‍ ജില്ല സമ്മേളനം കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം














