
സര്‍ക്കാരിന്റെ നവ കേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി.പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, വികസനം തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സര്‍വ്വേ എന്ന പേരില്‍ ഒരു പരിപാടി നടത്താന്‍ തീരുമാനിച്ചത്. ഈ സര്‍വേക്ക് വേണ്ടി നിരവധിയായ പ്രവര്‍ത്തകരെ ഒരു പോര്‍ട്ടല്‍ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകള്‍ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞത്. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് നല്‍കിയ ഹര്‍ജിയില്‍ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതില്‍ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരക്കുന്നത്.














