Hivision Channel

ചെലവ് നിരീക്ഷണം, ഫ്‌ലയിങ് സ്‌ക്വാഡ് നോഡല്‍ ഓഫീസറെ നിയമിച്ചു

കണ്ണൂര്‍:2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ ചെലവ് നിരീക്ഷണം, ഫ്‌ലയിങ് സ്‌ക്വാഡ് എന്നിവയുടെ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍ ഉത്തരവിട്ടു. സംസ്ഥാന ജിഎസ്ടി കണ്ണൂര്‍ ഓഫീസിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ സി എം സുനില്‍കുമാറാണ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍.( ഫോണ്‍: 9496355526).

ഫ്‌ലയിങ് സ്‌ക്വാഡ് സ്റ്റാറ്റിസ്റ്റിക് സര്‍വെയ്‌ലന്‍സ് ടീമുകളുടെ നിരീക്ഷണത്തിന് സീനിയര്‍ ഫൈനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായരെ നോഡല്‍ ഓഫീസറായി നിയമിച്ചു. (ഫോണ്‍ : 9961008451)

Leave a Comment

Your email address will not be published. Required fields are marked *