Hivision Channel

ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനങ്ങളുടെ നാളുകള്‍

നോമ്പിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികള്‍ക്ക് ഇത് പുണ്യകാലം.മറ്റുളളവന്റെ വേദന തന്റെതാകുന്ന ആത്മസമര്‍പ്പണത്തിന്റെ മുപ്പത് ദിവസം. പകല്‍ മുഴുവന്‍ ആഹാരപാനിയങ്ങള്‍ ഉപേക്ഷിച്ചുളള വ്രതാനുഷ്ടാനം, രാത്രി വൈകിവരെയുളള പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കാത്തവന്റെ നോമ്പ് വെറും വിശപ്പ് മാത്രമായിരിക്കുമെന്നാണ് പ്രവാചകവചനം.

പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കപ്പെടുന്നതും. ഈ മാസത്തില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. അടുത്ത ഒരു വര്‍ഷത്തേക്കുളള ഊര്‍ജം സംഭരിക്കാനുളള കാലം കൂടിയാണ് വിശ്വാസികള്‍ക്ക് ഈയൊരു മാസം.പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും.

Leave a Comment

Your email address will not be published. Required fields are marked *