Hivision Channel

വേനല്‍ ചൂടിന് ആശ്വാസമായി കേരളത്തിന് വേനല്‍ മഴ എത്തുന്നു; നാളെ 5 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വേനല്‍ ചൂടിന് ആശ്വാസമായി കേരളത്തിന് വേനല്‍ മഴ എത്തുന്നു. നാളെ 5 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ മുന്നറിയിപ്പ്. മലയോരമേഖലകളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഫെബ്രുവരി 21 ന് (ശനി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ഫെബ്രുവരി 22 ന് (ഞായര്‍) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

തെക്കന്‍ ശ്രീലങ്കന്‍ തീരത്തിന് അകലെയായി നിലനില്‍ക്കുന്ന കാലാവസ്ഥാ മാറ്റമാണ് മഴയ്ക്ക് കാരണമാകുന്നത്. ഇത് ക്രമേണ വടക്കോട്ട് വ്യാപിക്കുമെന്നും ഫെബ്രുവരി 21, 22 തീയതികളില്‍ സംസ്ഥാനമൊട്ടാകെ മഴ ലഭിക്കാന്‍ സാധ്യയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *