
കണ്ണൂര്‍:ആസ്റ്റര്‍ മിംസ് കണ്ണൂര്‍ അതിന്റെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സന്ധികളെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിലെ ഏറ്റവും നൂതന ഉപാധികളില്‍ ഒന്നായ ആര്‍ത്രോസ്‌കോപ്പി സര്‍ജറിയിലൂടെ 2000 പേര്‍ക്ക് രോഗത്തിന്റെ ദുരിതത്തില്‍ നിന്നും വിമുക്തി നേടിക്കൊടുക്കുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഓര്‍ത്തോപീഡിക് & സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗത്തിന് സാധിച്ചിരിക്കുന്നു.
അതുല്യമായ ഈ നേട്ടത്തിന്റെ ആഘോഷവേളയില്‍ 56ാം വയസ്സില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി നിര്‍വഹിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം മിസ്റ്റര്‍ കണ്ണൂര്‍ റണ്ണറപ്പും, മിസ്റ്റര്‍ കേരള മൂന്നാം സ്ഥാന ജേതാവും മിസ്റ്റര്‍ ഇന്ത്യ മത്സരാര്‍ത്ഥിയുമായ നൗഷാദ് അസു മുണ്ടാണിക്കോട് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഈ ആഘോഷ നിമിഷത്തിലേക്ക് താങ്കളെയും സ്‌നേഹാദരപൂര്‍വ്വം ക്ഷണിക്കുന്നു.














