Hivision Channel

മന്ത്രി വീണാ ജോര്‍ജിനെതിരായ അക്രമം അപലപനീയം; കോണ്‍ഗ്രസിന്റേത് ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായത് അക്രമികളുടെ വിളയാട്ടമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖല കേരളത്തിന്റേത്. ചില സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നു. സംഭവത്തെ രാഷ്ട്രീയ ആഭാസമെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രി കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ്‌യുവിന്റെ ആക്രമണം അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *