Hivision Channel

ആലപ്പുഴയില്‍ മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ച സംഭവം; സ്വാഭാവിക മരണം, പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ തുറവൂര്‍ പള്ളിത്തോട് മകന്‍ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. രാധയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കസ്റ്റഡിയിലുള്ള മകന്‍ ഗിരീഷിനെ വിട്ടയയ്ക്കും. മരിച്ച നിലയില്‍ കണ്ട രാധയെ മകന്‍ ഗിരീഷ് ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ടത് സംശയമുണ്ടാക്കിയിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെയാണ് 75 വയസുകാരി രാധ മരിച്ചത്. വൈകുന്നേരം മകന്‍ തന്നെ അയല്‍വാസികളോട് മരണവിവരം പറഞ്ഞു. അടുക്കളയില്‍ കുഴി എടുത്ത് താന്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു എന്ന് കൂടി ഗിരീഷ് പറഞ്ഞതോടെ നാട്ടുകാര്‍ ഞെട്ടി. തുടര്‍ന്ന് പൊലീസ് എത്തി വീട് ബന്ദവസിലാക്കി ഗിരീഷിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്നലെ രാവിലെ മണ്ണ് നീക്കിയപ്പോള്‍ മൃതദേഹം ഇരുത്തി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സ്ഥിരം മദ്യപാനിയായ ഗിരീഷിനൊപ്പം അമ്മ ഒറ്റക്കാണ് താമസം. സ്വഭാവദൂഷ്യം കാരണം ഭാര്യയും മക്കളും ഗിരീഷിനെ ഉപേക്ഷിച്ചു പോയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *