
മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5, 6, 11 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച് പരുക്കേല്‍പ്പിച്ചിരിക്കുന്നത് . കേസില്‍ ബിഹാര്‍ സ്വദേശികളായ ഷീല ദേവി, ഭര്‍ത്താവ് രാജേഷ് ശര്‍മ എന്നിവര്‍ മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയില്‍ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാര്‍ വിവരങ്ങള്‍ തേടിയത്.നടുക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഉടന്‍ തന്നെ അരീക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവില്‍ അണുബാധ വന്നിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.














