
ഇരിട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തെ മുസ്ലിം യൂത്ത് ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം നേതാക്കള്‍ സന്ദര്‍ശിച്ചു.
സര്‍ക്കാറിന്റെ അനാസ്ഥ കാരണമുണ്ടായ മരണത്തില്‍ സര്‍ക്കാറാണ് ഒന്നാം പ്രതിയെന്നും അനീഷിന്റെ കുടുംബത്തിന് ജോലിയും നഷ്ട പരിഹാരവും നല്‍കണമെന്നും യുത്ത് ലീഗ് ആവശ്യപ്പെട്ടു. ഇനിയും മനുഷ്യ ജീവന്‍ പിടയുന്ന അവസ്ഥ ഇല്ലാതാക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം. ആന മതില്‍ പൂര്‍ത്തീകരിക്കാനും ആധുനിക രീതിയിലുള്ള സുരക്ഷാ ക്രമീകരങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും യുത്ത് ലീഗ് അഭിപ്രായപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട്, നിയോജക മണ്ഡലം പ്രസിഡന്റ് സവാദ് പെരിയത്തില്‍, ജനറല്‍ സെക്രട്ടറി അജ്മല്‍ ആറളം, വൈസ് പ്രസിഡന്റ് ഷഹീര്‍ മാസ്റ്റര്‍ കീഴ്പ്പള്ളി, എം എസ് എഫ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമല്‍ വമ്പന്‍, നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം നിഹാല്‍ ഹാരിസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.














