Hivision Channel

യുഎസ് – ഇറാന്‍ യുദ്ധം: പ്രവാസികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പന്‍

കൊച്ചി: യുഎസ് – ഇറാന്‍ യുദ്ധം മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസി സമൂഹത്തിന്റെ സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് സംരക്ഷണത്തിനുമായി ജിസിസി-കേരള സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍.

നോര്‍ക്ക വഴി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ലോക കേരള സഭാ പ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കവെ പ്രതിസന്ധി സാഹചര്യത്തില്‍ പ്രവാസി സമുഹത്തിന്റെ സുരക്ഷക്കായി സ്വീകരിച്ച പിന്തുണയും ഏകോപനവും ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സജീവമായ ഇടപെടലിനെ ഡോ. ആസാദ് മൂപ്പന്‍ എടുത്തുപറഞ്ഞു. ഒപ്പം, ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ സമയങ്ങളില്‍ ജിസിസി മേഖലയിലെ പ്രവാസികള്‍ക്ക് സുരക്ഷയും, സ്ഥിരതയും, ബിസിനസ്സ് തുടര്‍ച്ചയും ഉറപ്പുനല്‍കി പ്രവാസി സമുഹത്തെ ചേര്‍ത്തുപിടിക്കുന്ന ജിസിസിയിലെ ഭരണ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

സമൂഹത്തിന്റെ ക്ഷേമം, സുരക്ഷ, ആത്മവിശ്വാസം എന്നിവയ്ക്ക് എന്നും മുന്‍ഗണന നല്‍കുന്ന ഈ മേഖലയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നന്ദിയുള്ളവരാണെന്നും ഉത്തരവാദിത്തമുള്ള ഭരണ നേതൃത്വമാണ് രണ്ട് പ്രദേശങ്ങളുടെയും വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പ്രദേശങ്ങളുടെയും വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്ന ദശലക്ഷക്കണക്കിന് പ്രവാസി സമൂഹത്തിന് ഇത്തരം ഇടപെടലുകള്‍ ഈ ഘട്ടത്തില്‍ വലിയ ആശ്വാസവും, ആത്മവിശ്വാസവുമാണ് പകര്‍ന്നു നല്‍കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *