Hivision Channel

ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, പാലക്കാട് -ശോഭ സുരേന്ദ്രന്‍, തൃശ്ശൂര്‍ പത്മജാ വേണുഗോപാല്‍, കാഞ്ഞിരപ്പള്ളി അഡ്വക്കേറ്റ് ജോര്‍ജ് കുര്യന്‍, പാലാ -ഷോണ്‍ ജോര്‍ജ്, പൂഞ്ഞാര്‍- പിസി ജോര്‍ജ്, കഴക്കൂട്ടം -വി മുരളീധരന്‍, കാട്ടാക്കട: പി കെ കൃഷ്ണദാസ്, തിരുവല്ല-അനൂപ് ആന്റണി.

കൊട്ടാരക്കര -ആര്‍ രശ്മി, നെടുമങ്ങാട് യുവരാജ് ഗോകുല്‍, ഹരിപ്പാട് സന്ദീപ് വജസ്പതി, മലമ്പുഴ : സി. കൃഷ്ണന്‍കുമാര്‍, ദേവികുളം- എസ് രാജേന്ദ്രന്‍ ഒറ്റപ്പാലം- മേജര്‍ രവി, ബേപ്പൂര്‍- പ്രകാശ് ബാബു, കോഴിക്കോട് നോര്‍ത്ത് -നവ്യ ഹരിദാസ്, കൊയിലാണ്ടി- പ്രഭുല്‍ കൃഷ്ണന്‍, ഷൊര്‍ണൂര്‍- ശങ്കു ടി ദാസ്, കണ്ണൂര്‍ സി രഘുനാഥ്, ആറ്റിങ്ങല്‍- പി സുധീര്‍ എന്നിവരും മത്സരിക്കും. പട്ടികയില്‍ 7 വനിതകളും ഉണ്ട്. കഴിഞ്ഞ ദിവസം സിപിഐയും സിപിഎമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും.

Leave a Comment

Your email address will not be published. Required fields are marked *