
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെടുത്തി മരുമകൻ ആരോപണത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയാണ് സാധാരണ ഗതിയിൽ മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകുന്നത്. എന്നാൽ, ഇത് പാർട്ടിയും ബന്ധപ്പെട്ട കക്ഷികളും ചേർന്ന് എൽഡിഎഫ് ആണ് ഈ വിഭജനം വരുന്നത്. ഒരു കൂട്ടുകക്ഷി മന്ത്രിസഭ വരുമ്പോൾ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ പ്രത്യേകമായ താൽപ്പര്യത്തിന്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നൽകിയത്. അത് സാധാരണ വകുപ്പുകൾ മാത്രമാണ്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നതെന്നും മകളുടെ ഭർത്താവ് ആയതു കൊണ്ട് അതിൽ നിന്ന് ഒഴിയാൻ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രിയുടെ പ്രതികരിച്ചു. അതത് സ്ഥലത്തിന്റെ പ്രത്യേകതകൾ നോക്കിയാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.














