Hivision Channel

കൊച്ചിയില്‍ മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; കൂട്ട ആത്മഹത്യയെന്ന് നിഗമനം

എറണാകുളം വടുതലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗ്രീന്‍ ഗാര്‍ഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിളപ്പില്‍ശാല കാരോട് കനക വിഹാറില്‍ ശ്രീകുമാരി, മകള്‍ അശ്വതി എസ് നായര്‍, കാര്‍ണിവന്‍ (14) കീര്‍ത്തവന്‍ (4) രണ്ട് വയസുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയ്ക്കാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. 2025 ഫെബ്രുവരി മുതല്‍ വിളപ്പില്‍ശാല കാരോടുള്ള വീട് മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയ ശേഷമാണ് ഇവര്‍ എറണാകുളത്തേക്ക് പോയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *