Hivision Channel

ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാം

നിയസമഭാ തിരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ഡ്യൂട്ടി ലഭിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പോസ്റ്റിംഗ് ഓര്‍ഡര്‍ സഹിതം മാര്‍ച്ച് 24 മുതല്‍ 29 വരെ, ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. സെക്കന്റ് പോളിംഗ് ഓഫീസര്‍, തേര്‍ഡ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളില്‍ ഈ കാലയളവില്‍ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ സമര്‍പ്പിക്കാം.
എല്ലാ പോളിംഗ് ഓഫീസര്‍മാര്‍ക്കും രണ്ടാംഘട്ട പരിശീലനം നടക്കും. ഈ സെന്ററുകളില്‍ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് ചെയ്യുന്നതിനുള്ള ‘വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍’ ക്രമീകരിക്കും. തിരഞ്ഞെടുപ്പ് ദിവസം മറ്റ് ഇലക്ഷന്‍ ഡ്യൂട്ടികള്‍ ലഭിച്ച ജീവനക്കാര്‍ക്കും സൗകര്യപ്പെടുന്ന ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളില്‍ മാര്‍ച്ച് 24 മുതല്‍ 29 വരെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാം.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാം ഘട്ട പരിശീലന കേന്ദ്രങ്ങള്‍: ഇരിട്ടി താലൂക്ക്-മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എം.ജി കോളജ് കീഴൂര്‍കുന്ന്, കണ്ണൂര്‍ താലൂക്ക്-ഇകെ. നായനാര്‍ സ്മാരക മോഡല്‍ പോളിടെക്നിക് കോളജ്, കല്ല്യാശ്ശേരി, ഗവ. വനിതാ കോളജ്, പള്ളിക്കുന്ന്, എസ്.എന്‍ കോളജ്, തോട്ടട. പയ്യന്നൂര്‍ താലൂക്ക്: പയ്യന്നൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, ബിആര്‍സി കോണ്‍ഫറന്‍സ് ഹാള്‍, എകെഎഎസ് ജിവിഎച്ച്എസ്എസ്, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്ക്: കില തളിപ്പറമ്പ്, ജില്ലാ മണ്ണ് പരിശോധന ലബോറട്ടറി, കരിമ്പം, ജിഎച്ച്എസ്എസ് ശ്രീകണ്ഠപുരം, തലശ്ശേരി താലൂക്ക്: ജിഎച്ച്എസ്എസ് പാലയാട്, ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, രാജീവ് ഗാന്ധി സ്മാരക എച്ച്എസ്എസ് മൊകേരി.

Leave a Comment

Your email address will not be published. Required fields are marked *