
പെരുമ്പാവൂരിലെ മുടിക്കലില്‍ പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. 6 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍. അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്‍, ഹബീസുദീന്‍, ഹസന്‍ അലി, മുസമ്മില്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്.
പ്രതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഇയാള്‍ മൊബൈല്‍ ഫോണുകള്‍ എടുക്കുന്നത് കണ്ടുവെന്നാരോപിച്ചാണ് മര്‍ദനം നടന്നത്. മരത്തടിയുടെ റോളര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ഇയാളുടെ പല്ലും തലയും മര്‍ദനത്തില്‍ തകര്‍ന്നു. ശബ്ദംകേട്ട് പുറത്തുനിന്നു ആളുകള്‍ മുറിയിലേക്ക് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.














