Hivision Channel

വോട്ടെടുപ്പ് ദിവസം ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി നൽകണം

നിയമസഭ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന 2026 ഏപ്രിൽ ഒൻപതിന്  ജില്ലയിലെ കട, വ്യാപാര വാണിജ്യ, ഐ.ടി സ്ഥാപനങ്ങൾ, പ്ലാൻ്റേഷനുകൾ എന്നിവയിൽ ജോലി ചെയ്തു വരുന്ന സമ്മതിദാന അവകാശമുള്ള മുഴുവൻ ജീവനക്കാർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് തൊഴിലുടമകൾ വേതനത്തോടുകൂടിയ അവധി നൽകണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്മെൻ്റ്) ജി. ജയേഷ് അറിയിച്ചു. ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. എന്നാൽ അവധി അനുവദിക്കുന്നത് തൊഴിലിന് ആപത്‌കരമായ സാഹചര്യം ഉണ്ടാക്കാൻ ഇടവരുത്തുന്നുവെങ്കിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേകത അനുമതി നൽകേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *