
നിയമസഭ തെരഞ്ഞെടുപ്പില്‍
ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളുടെ അകത്തും പുറത്തും
ക്യാമറ കണ്ണുകളുടെ നിരീക്ഷണ ജാഗ്രത. നൂറ് ശതമാനം വെബ് കാസ്റ്റിങ്ങും ബൂത്തിന് പുറത്ത് ക്യാമറ സ്ഥാപിക്കുകയും വഴി കുറ്റമറ്റതും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഉറപ്പാക്കുന്നത്. ജില്ലയിലെ ബൂത്തുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആകെ 2177 പോളിംഗ് സ്റ്റേഷനുകളാണ് കണ്ണൂര്‍ ജില്ലയിലുള്ളത്.
ബൂത്തിന് പുറത്ത് സ്ഥാപിക്കുന്ന ക്യാമറ വഴി വോട്ടര്‍മാരുടെ നീണ്ട വരി കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.
വെബ് കാസ്റ്റിങ് തത്സമയം നിരീക്ഷിക്കാന്‍ രണ്ട് തലങ്ങളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ കളക്ടറേറ്റില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ നിയമസഭ മണ്ഡലത്തിലും അതാത് വരണാധികാരി മേല്‍നോട്ടം വഹിക്കുന്ന മറ്റൊരു കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. മണ്ഡലം തല കണ്‍ട്രോള്‍ റൂമില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സന്ദര്‍ശനവും ഉണ്ടാകും.
വെബ് കാസ്റ്റിങ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ജീവനക്കാര്‍ക്കായി പ്രത്യേക പരിശീലനവും തയ്യാറായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ വോട്ടെടുപ്പ് മൊത്തം പകര്‍ത്തിയ ദൃശ്യങ്ങള്‍ പിന്നീട് ഹാര്‍ഡ് ഡിസ്‌ക്കിലാക്കി സംസ്ഥാന ചീഫ് ഇളക്ട്രറല്‍ ഓഫീസര്‍ക്ക് കൈമാറും.














