Hivision Channel

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും; ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ മാസം ഒമ്പത് വരെ മഴ തുടരും. മഴ ലഭിക്കുന്നുണ്ടെങ്കിലും വിവിധ ഇടങ്ങളില്‍ ചൂട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് ഉയര്‍ന്ന തോതില്‍ തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് വര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കായി പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് പൊതുവെ ഉയര്‍ന്ന വേനല്‍ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കൂടുതല്‍ സമയം ശരീരത്തില്‍ നേരിട്ട് ചൂടേല്‍ക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ആയതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *