
വോട്ടെടുപ്പിനിടെ മൊബൈല്‍ ഫോണ്‍ ബൂത്തിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനമൊരുക്കും.
ഓരോ ബൂത്തിലുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ (എന്‍.സി.സി/എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍) വോട്ടര്‍മാരെ സഹായിക്കും.
തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് മറ്റ് 11 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാം.
തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പോലീസ് സേവനത്തിനായി 9497927740, 9497935648 നമ്പറുകളില്‍ ബന്ധപ്പെടാം. ഈ നമ്പര്‍റുകളില്‍ വാട്‌സ്ആപ്പ് വഴി സന്ദേശമായും ഓഡിയോ, വീഡിയോ ആയും ക്രമക്കേട് ശ്രദ്ധയില്‍പ്പെടുത്താം.














