
ഇന്റേണ്‍ഷിപ്പ് സ്വന്തം കോളേജില്‍ പൂര്‍ത്തിയാക്കാമെന്ന ഉത്തരവിറക്കി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍. 10 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള കമ്പനികളിലോ, വിദ്യാര്‍ഥി പഠിക്കുന്നതല്ലാത്ത മറ്റു കോളേജുകളിലോ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം എന്നായിരുന്നു നിയമം. എന്നാല്‍ ഇന്റേണ്‍ഷിപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു, വേനല്‍ക്കാലത്ത് ദൂര സ്ഥലങ്ങളിലേക്കുള്ള യാത്ര അടക്കം പ്രതിസന്ധിയാവുന്നു എന്ന് ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വി സി ഉത്തരവ് ഇറക്കിയത്.














