Hivision Channel

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വ്‌ളാത്താങ്കര സ്വദേശിയായ 33 വയസുകാരി അല്‍മ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.
വഴക്കിന് പിന്നാലെ അല്‍മയെ കൊലപ്പെടുത്തിയ വിഷ്ണു അയല്‍വീട്ടില്‍ ചെന്ന് വിവരം പറയുകയായിരുന്നു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ട്യൂഷന്‍ സെന്ററിലെ അധ്യാപകനാണ് വിഷ്ണു. പത്ത് വര്‍ഷം മുമ്പാണ് വിഷ്ണുവും അല്‍മയും വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. കുട്ടികളില്ല.

Leave a Comment

Your email address will not be published. Required fields are marked *