Hivision Channel

തീര്‍ത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊണ്ടോട്ടി പെരിയമ്പലത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പത്ത് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരില്‍ നിന്നും കൊട്ടിയൂര്‍ക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍ പെട്ടത്. 28 പേര്‍ ട്രാവലറില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *