
നെല്ലിക്കുറ്റി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ നെല്ലിക്കുറ്റിയില്‍ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. യോഗ ട്രെയിനര്‍ രാജു വെട്ടുകല്ലേല്‍ മാസ്റ്റര്‍ ക്ലാസ് നയിച്ചു. യോഗയുടെ പ്രാധാന്യം, ആരോഗ്യപരമായ ഗുണങ്ങള്‍, വിവിധ യോഗാസനങ്ങളുടെ പരിശീലനം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
ചടങ്ങില്‍ സ്‌കൂള്‍ മുഖ്യാധ്യാപിക ഷാന്റി തോമസ് ,സ്റ്റാഫ് സെക്രട്ടറി പ്രസാദ് തോമസ് എന്നിവര്‍ സംസാരിച്ചു














