
പൊലീസ് സ്റ്റേഷനുകളില്‍ കെട്ടികിടക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് മാറ്റുന്നതിന്
സ്‌പെയ്‌സ് എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുകയെന്ന് ചെന്നിത്തല വ്യക്തമാക്കി.














