
അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും തലവെട്ടി മാറ്റിയ മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി യുവതിയുടെ ഭര്‍ത്താവ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി. കോട്ടത്തറയിലെ കടയില്‍ നിന്നു വാങ്ങിയ ചാക്കിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
20 ദിവസം മുന്‍പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. മൂന്ന് ചാക്കുകളിലാക്കി മൃതദേഹം ഭവാനി പുഴയില്‍ ഇയാള്‍ ഒഴുക്കി വിട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ബംഗാളിലേക്ക് കടന്നുവെന്നാണ് വിവരം.
മൃതദേഹങ്ങള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയുടെയും 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് തല ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളാണ് മൂന്നു ചാക്കുകളില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയത്. പശുവിനെ മേയ്ക്കാന്‍ പോയവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കി വിട്ടത് എന്നാണ് സംശയം. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അഗളി ഡിവൈഎസ്പി ആര്‍.അശോകന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.














