
ചിറ്റൂര്‍ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. അച്യുതന്‍ അന്തരിച്ചു . 76 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആലത്തൂര്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1996 മുതല്‍ 2016 വരെ ദീര്‍ഘകാലം ചിറ്റൂര്‍ എംഎല്‍എയായിരുന്നു. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്റെ പിതാവാണ്.
ചിറ്റൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചു.കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതന്‍ തത്തമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.














