Hivision Channel

ഇന്ന് ലോക വിനോദസഞ്ചാര ദിനം

ഇന്ന് ലോക വിനോദസഞ്ചാര ദിനം. ടൂറിസത്തിന്റെ പുനര്‍രൂപകല്‍പ്പനയ്ക്ക് ഡിജിറ്റല്‍ അജണ്ടയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഹ്വാനപ്രകാരം 1980 മുതലാണ് ഈ ദിനം ആചരിക്കുന്നത്. ഓരോ യാത്രയും പുതിയ അറിവുകളും സൗഹൃദങ്ങളുമാണ് നമ്മള്‍ക്ക് സമ്മാനിക്കുന്നത്. വിനോദസഞ്ചാരത്തെ കേവലം ഉല്ലാസയാത്ര എന്നതിലുപരിയായി സാമ്പത്തിക വളര്‍ച്ചയും സാംസ്‌കാരിക വിനിമയവും ഉറപ്പാക്കുന്ന ശക്തിയായാണ് ഇന്ന് ലോകം കാണുന്നു.

152 കോടി രാജ്യാന്തര വിനോദസഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം ലോകത്തെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. ഇക്കൂട്ടത്തില്‍ ലോകത്ത് ഏറ്റവുമധികം വിനോദസഞ്ചാരികളെത്തിയ രാജ്യം ഫ്രാന്‍സാണ്-മൊത്തം 10.2 കോടി പേര്‍. തൊട്ടുപിന്നില്‍ സ്‌പെയിനും അമേരിക്കയുമാണുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ട്രാവല്‍ ആന്റ് ടൂറിസം ഡവലപ്‌മെന്റ് ഇന്‍ഡെക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 119 രാജ്യങ്ങളില്‍ 39-ാം സ്ഥാനത്താണ് ഇന്ത്യ.

Leave a Comment

Your email address will not be published. Required fields are marked *