Hivision Channel

ഇരിട്ടി എം ജി കോളേജില്‍ ജെയ്‌സ് ടോം അനുസ്മരണവും സയന്‍സ് ക്വിസ് മത്സരങ്ങളും നടത്തി

ഇരിട്ടി : മഹാത്മാഗാന്ധി കോളേജിലെ 2004- 2007 ബാച്ചിലെ ബി.എസ് .സി ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ജെയിസ് ടോമിന്റെ സ്മരണാര്‍ത്ഥം ഇരിട്ടി എംജി കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഫിസിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംയുക്തമായി കോളേജില്‍ വെച്ച് ജെയ്‌സ് ടോം അനുസ്മരണവും ജെയ്‌സ്‌ടോം മെമ്മോറിയല്‍ സയന്‍സ് ക്വിസ് മത്സരങ്ങളും നടത്തി. ആറളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പാള്‍ ജോയ് കുട്ടി കെ ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് സന്ധ്യ സി.വി അദ്ധ്യക്ഷത വഹിച്ചു. എം ജി കോളേജ് ഫിസിക്‌സ് വിഭാഗം മുന്‍ മേധാവി ഡോ. ദേവദാസന്‍. കെ.വി അനുസ്മരണ പ്രഭാഷണം നടത്തി. ഫിസിക്‌സ് വിഭാഗം മേധാവി ഡോ. സപ്ന. പി, ഐക്യുഎസി കോര്‍ഡിനേറ്റര്‍ പ്രൊഫ.ഡോ.അനീഷ്‌കുമാര്‍.കെ, കോളേജ് സൂപ്രണ്ട് മിനി ജോണ്‍ എം.ജെ, ക്വിസ് മാസ്റ്റര്‍ വി.എം. പ്രണവ് ചന്ദ്രന്‍, ഡോ.ലിനേഷ് ജെ,അഥീന എസ് മോഹന്‍, പി.വി.ബിനോയി എന്നിവര്‍ സംസാരിച്ചു. ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. വിവിധ സ്‌കൂളുകളില്‍ നിന്നായി ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പതിനെട്ട് ടീമുകളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് ഇരുപത്തിയെട്ട് ടീമുകളും ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മണത്തണ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനം ചാവശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളും മൂന്നാം സ്ഥാനം മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കൂത്തുപറമ്പ് ഹയര്‍സെക്കണ്ടറി (തൊക്കിലങ്ങാടി ) സ്‌കൂളും രണ്ടാം സ്ഥാനം എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മൂന്നാം സ്ഥാനം മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും നേടി. വിജയികള്‍ക്ക് ഉപഹാരങ്ങളും കേഷ് അവാര്‍ഡുകളും പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം ഇരുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. 2004- 07 വര്‍ഷ ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ജെയ്‌സ് ടോം 2012 ല്‍ മദ്രാസ് ഐഐടിയില്‍ ഗവേഷക പഠനം നടത്തുകയായിരുന്ന കാലയളവിലാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 2013 മുതല്‍ കോളേജ് ഫിസിക്‌സ് വിഭാഗവും ഫിസിക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് എല്ലാ വര്‍ഷവും ജെയ്‌സ് ടോമിന്റെ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി വരാറുണ്ട്. ക്വിസ് മത്സരങ്ങളുടെ ഭാഗമായി കോളേജ് തല ക്വിസ് മത്സരങ്ങള്‍ കൂടി ഉടന്‍ സംഘടിപ്പിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജജ് സന്ധ്യ സി.വി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *